കീം 2023: സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തവര്‍ക്ക് വീണ്ടും അവസരം

കീം 2023: സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തവര്‍ക്ക് വീണ്ടും അവസരം

തിരുവനന്തപുരം: 2023-24 ലെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും എന്നാല്‍ അര്‍ഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുകയും ചെയ്ത അപേക്ഷകര്‍ക്ക് ഒരു അവസരം കൂടി നല്‍കും. ഇതിനായി വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നല്‍കിയിട്ടുള്ള KEAM-2023 Candidate Portal ല്‍ അപേക്ഷാ നമ്പരും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ പേജ് പരിശോധിക്കണം.

ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ Candidate Portal വഴി അപ്ലോഡ് ചെയ്യാം. ഇതിനായി പ്രൊഫൈല്‍ പേജില്‍ ലഭ്യമായിട്ടുള്ള 'Certificate for Category' എന്ന ലിങ്കിലൂടെ അവരവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ സമര്‍പ്പിക്കാം.

ഒന്നിലധികം രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ അത് ഒറ്റ പി.ഡി.എഫ് ഫയല്‍ ആക്കിയ ശേഷം അപ്ലോഡ് ചെയ്യണം. ജൂണ്‍ 27 വൈകിട്ട് അഞ്ചുവരെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in. ഫോണ്‍: 0471 2 525 300.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.