ചെളിയില്‍ ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു

ചെളിയില്‍ ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ചെളിയില്‍ ചവിട്ടാതിരിക്കാനായി െൈവദ്യുതി പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശി സാക്ഷി അഹൂജയാണ് മരിച്ചത്. സ്റ്റേഷനില്‍ വെള്ളക്കെട്ടുള്ള ഭാഗത്തെ പോസ്റ്റില്‍ നിന്നാണ് സാക്ഷിക്ക് ഷോക്കേറ്റത്.

ഇന്നലെ രാത്രി മുതല്‍ ഡല്‍ഹിയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടാണ്. പുലര്‍ച്ചെ അഞ്ചോടെ ഭോപ്പാലിലേക്ക് പോകാനായി സഹോദരിക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്. നടന്നുപോകുന്നതിനിടെ ചെളിയില്‍ ചവിട്ടാതിരിക്കാന്‍ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റിലുണ്ടായിരുന്ന ഇന്‍സുലേഷന്‍ ഇല്ലാത്ത വയറാണ് സാക്ഷിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സഹോദരി പരാതി നല്‍കിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ പോസ്റ്റ് പരിശോധിച്ചതില്‍ രണ്ട് വയറുകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാവാം അപകടത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.