മുംബൈ: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ വാട്സ് ആപ്പിന്റെ പേരിൽ പുത്തൻ തട്ടിപ്പ്. 'പിങ്ക് വാട്സ് ആപ്പ്’ എന്ന പേരില്‍ ഒരു ലിങ്ക് പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഒറിജിനല്‍ വാട്സ് ആപ്പിനേക്കാള്‍ നിരവധി ഫീച്ചറുകളുള്ള വാട്സ് ആപ്പ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഇത് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.
പുതിയ ഫീച്ചറുള്ള വാട്സ് ആപ്പ് ലഭിക്കാനായി ക്ലിക്ക് ചെയ്യുക എന്നെഴുതി ‘പിങ്ക് വാട്സ് ആപ്പ്’ന്‍റെ ലിങ്ക് പ്രചരിപ്പിക്കും. വാട്സ് ആപ്പിലൂടെ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇതേക്കുറിച്ച് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്.
ഇതൊരു മാൽവെയർ സോഫ്റ്റ്‌വെയർ ആണ്. ഇത് വഴി നിങ്ങളുടെ മൊബൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ കോൺടാക്റ്റ് നമ്പറുകളും സേവ് ചെയ്ത ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കപ്പെടും. സാമ്പത്തിക നഷ്ടങ്ങൾ,സ്പാം ആക്രമണം, മൊബൈൽ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുക എന്നിവയും ഇതിന്‍റെ ഫലങ്ങളാണ്.
വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഉടനെ അത് അൺഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനായി ആദ്യം ചെയ്യേണ്ടത്. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കേണ്ട് അത്യാവശ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.