കൊച്ചി: മണിപ്പൂരില്‍ ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ മാതൃവേദി. രണ്ടു മാസക്കാലമായി നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവുമധികം പീഡനങ്ങള്‍ക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്ത വജനതയാണ്.
ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ഭവനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരുകളുടെ സമീപനം ഭരണഘടനാ വിരുദ്ധമാണെന്ന് യോഗം വിലിയരുത്തി. ക്രൈസ്തവരുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന അക്രമങ്ങളെ അപലപിച്ചും പീഡനങ്ങളിലൂടെ കടന്നു പോകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി പ്രമേയം അവതരിപ്പിച്ചു.
ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുന്നതോടൊപ്പം കലാപ ഭൂമിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കേണ്ടതും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സീറോ മലബാര്‍ മാത്യവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ആനിമേറ്റര്‍ സി. ജീസ സി.എം.സി, പ്രസിഡന്റ് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, ട്രഷറാര്‍ സൗമ്യ സേവ്യര്‍, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജേക്കബ്, ആന്‍സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ഡിംബിള്‍ ജോസ്, ഷീജ ബാബു, സീറോ മലബാര്‍ മാതൃവേദി സെനറ്റ് അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധയോഗത്തിന് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26