സൗദി: യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ബക്രീദ് ആഘോഷിക്കും. ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് സൗദി അറേബ്യയില്‍ നടക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ അറഫ ലക്ഷ്യം വച്ച് ഹാജിമാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അറഫാ പ്രഭാഷണം സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് നിർവഹിക്കും. നാളെയാണ് ബക്രീദ്. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും സന്ദേശമുയർത്തിയാണ് ഓരോ വിശ്വാസിയും ബക്രീദ് ആഘോഷിക്കുന്നത്.
അബുദാബിയിലും ദുബായിലും ഉള്‍പ്പടെ വിവിധ എമിറേറ്റുകളില്‍ ഈദിനോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അബുദാബിയില്‍ ആറ് ഇടങ്ങളില്‍ കരിമരുന്ന് പ്രയോഗം കാണാം. അബുദാബി കോർണിഷില്‍ ബുധനാഴ്ച വൈകീട്ട് 9 മണിക്കാണ് വെടിക്കെട്ട്. യാസ് ബെയില്‍ ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെ രാത്രി 9 മണിക്ക് വെടിക്കെട്ട് കാണാം. ഹുദ്രിയാത്ത് ഐലന്‍റില്‍ വ്യാഴാഴ്ച രാത്രി 9 മണിക്കാണ് വെടിക്കെട്ട്.
അലൈന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സിറിയന്‍ കലാകാരന്‍ അസ്സല നസ്റിയുടെ കലാപ്രകടനം വ്യാഴാഴ്ച രാത്രി 7 മണിക്കാണ്. ടിക്കറ്റെടുക്കുന്നവർക്ക് മാത്രമാണ് പ്രവേശനം. യാസ് ഐലന്‍റിലെ എത്തിഹാദ് അരീനയില്‍ വെളളിയാഴ്ച രാത്രി 8 മണിക്കും 11 മണിക്കും സൗദി ഗായകന്‍ റാബെ സാഗറിന്‍റെ പരിപാടിയുണ്ട്. പ്രവേശനം ടിക്കറ്റിലൂടെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളില്‍ ഈദിനോട് അനുബന്ധിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിടുണ്ട്. ചൊവ്വാഴ്ച മുതല്‍ വെളളിയാഴ്ച വരെയാണ് സൗജന്യ പാർക്കിംഗ്. മെട്രോ ഉള്‍പ്പടെയുളള പൊതു ഗതാഗത സംവിധാനങ്ങളുടെ സമയ ക്രമത്തിലും മാറ്റമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.