നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫിലിപ്പൈന്‍സ് വിദേശ കാര്യ സെക്രട്ടറി എന്റിക്.എ. മനലോ ഇന്ത്യയിലെത്തി

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫിലിപ്പൈന്‍സ് വിദേശ കാര്യ സെക്രട്ടറി എന്റിക്.എ. മനലോ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഫിലിപ്പൈന്‍സ് വിദേശകാര്യ സെക്രട്ടറി എന്റിക്.എ. മനലോ ഇന്ത്യയിലെത്തി. ഇന്ന് മുതല്‍ നാലു ദിവസത്തേക്കാണ് സന്ദര്‍ശനം. സമുദ്ര സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് ഇരു രാജ്യങ്ങളും പ്രധാന്യം നല്‍കുക.

സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാനും അവ കൂടുതല്‍ ശക്തിപ്പെടുത്താനും മനലോയുടെ സന്ദര്‍ശനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ 29 ന് നടക്കുന്ന ഉഭയകക്ഷി സഹകരണത്തിനുള്ള സംയുക്ത കമ്മീഷന്റെ അഞ്ചാമത് യോഗത്തില്‍ വിദേശ കാര്യ മന്ത്രി എസ്.ജയശങ്കറും മനലോയും സഹ അധ്യക്ഷന്മാരാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.