അഗളി പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ച് വിദ്യ; അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്

അഗളി പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ച് വിദ്യ; അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് വിദ്യയുടെ അറസ്റ്റ്. അഗളി പൊലീസിന് നല്‍കിയ മൊഴി തന്നെ ചോദ്യം ചെയ്യലില്‍ വിദ്യ ആവര്‍ത്തിച്ചു.

രാവിലെ 11.45 ഓടെയാണ് അഭിഭാഷകന്‍ സെബിന്‍ സെബാസ്റ്റ്യന് ഒപ്പം വിദ്യ പൊലീസ് സ്റ്റേഷനിലെത്തിയത്.

കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസ് വിദ്യയെ ചോദ്യം ചെയ്തത്. അഗളി പൊലീസിന് മുന്‍പില്‍ വിദ്യ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കരിന്തളം സര്‍ക്കാര്‍ കോളജില്‍ വ്യാജരേഖ ഉപയോഗിച്ച് വിദ്യ ഒരു വര്‍ഷം ജോലി ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ഫോണിലൂടെയാണെന്നും സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ തകരാര്‍ കാരണം ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നീലേശ്വരം പൊലീസിന് മൊഴി നല്‍കിയത്.

വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലാതെയാണെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. കരിന്തളം കോളജില്‍ സമര്‍പ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.