സ്പാനിഷ് താരം ഹൈ ഹീല്‍സ് ചെരുപ്പ് ധരിച്ച് 100 മീറ്റര്‍ സ്പ്രിന്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു

സ്പാനിഷ് താരം ഹൈ ഹീല്‍സ് ചെരുപ്പ് ധരിച്ച് 100 മീറ്റര്‍ സ്പ്രിന്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു

മാഡ്രിഡ്: ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച് 100 മീറ്റര്‍ സ്പ്രിന്റ് ഓടി ക്രിസ്റ്റ്യന്‍ റോബര്‍ട്ടോ ലോപ്പസ് റോഡ്രിഗസ്. തന്റെ പേരില്‍ ഒരു പുതിയ റെക്കോര്‍ഡ് തീര്‍ത്ത 34 കാരനായ അദേഹം 2.76 ഇഞ്ച് സ്റ്റെലെറ്റോ ഹീല്‍സ് ധരിച്ച് 12.82 സെക്കന്‍ഡില്‍ 100 മീറ്ററാണ് (328 അടി) ഓടിയത്.

2019 ല്‍ ഹൈഹീല്‍ ചെരുപ്പുപയോഗിച്ച് 100 മീറ്റര്‍ ഓടിയ ജര്‍മ്മനിയുടെ ആന്ദ്രേ ഒര്‍ട്ടോള്‍ഫില്‍ 14.02 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ആന്ദ്രേ ഒര്‍ട്ടോള്‍ഫിലിന്റെ നേട്ടത്തെ മറികടന്നാണ് റോഡ്രിഗസ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

മത്സരത്തിനായുള്ള ഒരുക്കം വളരെ സമഗ്രവും കൃത്യവുമായിരുന്നെന്നാണ് റോഡ്രിഗസ് ഗിന്നസ് വേള്‍ഡ് നേടിയ ശേഷം പ്രതികരിച്ചു. ഹൈ ഹീല്‍ ചെരുപ്പ് ധരിച്ച് ഉയര്‍ന്ന വേഗതയില്‍ ഓടാന്‍ കഴിയുന്നത് വളരെ വെല്ലുവിളിയാണ്. എങ്കിലും അവിടെ വിജയിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

കൂടാതെ, ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. തന്നെ പോലുള്ള പ്രമേഹ രോഗികള്‍ക്ക് പ്രമേഹം ഇല്ലാത്തവരേക്കാള്‍ കൂടുതലോ അതിലധികമോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് താന്‍ ഈ റെക്കോര്‍ഡിന് ശ്രമിച്ചതെന്ന് ക്രിസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു. സ്പെയിനില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ കൂടെക്കൂടെ നടക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.