കലാപം അടിച്ചമര്‍ത്താനാകുന്നില്ല; ഫ്രാന്‍സ് അടിയന്തരാവസ്ഥയിലേക്ക്

കലാപം അടിച്ചമര്‍ത്താനാകുന്നില്ല; ഫ്രാന്‍സ് അടിയന്തരാവസ്ഥയിലേക്ക്

പാരീസ്: ഫ്രാന്‍സില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന കലാപങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതടക്കം ആലോചിക്കുന്നതായി സര്‍ക്കാര്‍. പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതാണ് മുന്നില്‍ കാണുന്ന മാര്‍ഗമെന്നും എലിസബത്ത് ബോണ്‍ പറഞ്ഞു.

തുടക്കത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും എന്നിട്ടും ശമനമില്ലെങ്കില്‍ അടിയന്തരാവസ്ഥയിലേക്ക് കടക്കാനാണ് നീക്കം. രാജ്യത്തെ എല്ലാ ക്രമസമാധാന സേനകളെയും അണിനിരത്തിയാകും കലാപത്തെ നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ബോണ്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി.

ട്രാഫിക് പരിശോധനയ്ക്കിടെ ആഫ്രിക്കന്‍ വംശജനായ കൗമാരക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അക്രമസംഭവങ്ങള്‍ക്ക് അരങ്ങേറുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.