ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. സമൂഹത്തിലെ ദീര്‍ഘകാല പ്രശ്നങ്ങള്‍ സജീവമായി അഭിസംബോധന ചെയ്യുന്നതിന് പകരം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നാണ് ആരോപണം.
കഷ്ടപ്പാടുകളുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമാണ്. മുന്‍ സര്‍ക്കാരുടെ കാലത്തും വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട സമൂഹമാണെന്നിരിക്കെ ഇത്തരം സന്ദര്‍ശനങ്ങള്‍ പ്രഹസനമാണെന്ന ആക്ഷേപം ഉന്നയിക്കുകയാണ് കേന്ദ്രമന്ത്രി.
മണിപ്പൂര്‍ സന്ദര്‍ശന വേളയിലെ ഫോട്ടോകള്‍ രാഹുലിന് സന്തോഷം പകരുകയാണെന്ന രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും സമാധാനം ആ സംസ്ഥാനത്ത് എത്രയോ അകലെയാണെന്നുള്ളത് കേന്ദ്രമന്ത്രി അറിയുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ യാത്രയെ അപഹസിക്കുന്ന തരത്തിലേക്ക് വാഗ്വാദം നീങ്ങുമ്പോള്‍ ദുരിതം പേറുന്ന മണിപ്പൂര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ രാഹുലിന്റെ യാത്രയ്ക്ക് സാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കുക്കി -മെയ്‌തേയി വിഭാഗത്തിലുള്ളവരും മറ്റു വിഭാഗത്തിലുള്ളവരും അദേഹത്തെ കണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പറഞ്ഞു.
കേന്ദ്രമന്ത്രി പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖ നേതാവായ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ പരിഹസിക്കുമ്പോള്‍ മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാരിന് എന്തു ചെയ്യുവാന്‍ സാധിച്ചു എന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി ഇപ്പോഴും ഉയരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.