പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിച്ച് ഓഗസ്റ്റ് 11 ന് അവസാനിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. എല്ലാ പാര്‍ട്ടികളില്‍ നിന്നും ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ വേണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍, 2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ തുടരും. മണ്‍സൂണ്‍ സമ്മേളനത്തില്‍ സഭാ കാര്യങ്ങളിലും മറ്റ് ഇനങ്ങളിലും ഉല്‍പാദനപരമായ ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു' അദ്ദേഹം പറഞ്ഞു.

23 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെഷനില്‍ ആകെ 17 സിറ്റിംഗുകള്‍ ഉണ്ടാകും. സെഷനില്‍ പാര്‍ലമെന്റിന്റെ നിയമ നിര്‍മാണത്തിനും മറ്റ് കാര്യങ്ങള്‍ക്കും ക്രിയാത്മകമായി സംഭാവന നല്‍കാന്‍ ഞാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.' ഹിന്ദിയില്‍ എഴുതിയ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്നതിനാല്‍ സമ്മേളനം നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ, ഏകീകൃത സിവില്‍ കോഡിനായി പ്രധാനമന്ത്രി ശക്തമായി ആവശ്യപ്പെട്ട സമയത്താണ് പാര്‍ലമെന്റ് യോഗം ചേരുന്നത്. മണ്‍സൂണ്‍ സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കുമെന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. മെയ് 28 ന് നരേന്ദ്ര മോഡിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

സെഷനില്‍, ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്ലും അവതരിപ്പിച്ചേക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ രാജ്യത്തിന്റെ ഗവേഷണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഫണ്ടിങ് ഏജന്‍സിയായിരിക്കും നിര്‍ദ്ദിഷ്ട ഫൗണ്ടേഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.