വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് ലഹരി നല്‍കി; മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് ലഹരി നല്‍കി; മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വര്‍ക്കല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ലഹരി നല്‍കി മര്‍ദ്ദിച്ചുവെന്ന് പരാതി. മൂന്ന് യുവാക്കള്‍ക്കെതിരെ വര്‍ക്കല പൊലീസ് കേസെടുത്തു.
വര്‍ക്കല സ്വദേശികളായയ ഷിജു, തമീം, സജീര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ വാഹനത്തില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ദിക്കുകയും ലഹരി വസ്തു ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. വീടുകളില്‍ സിസിടിവി സ്ഥാപിക്കുന്ന ജോലിക്ക് വിദ്യാര്‍ത്ഥി പോകാറുണ്ടായിരുന്നു.

പ്രതികളില്‍ ഒരാളായ ഷിജുവിന്റെ വീട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി സിസിടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ അറ്റകുറ്റപ്പണി ഉണ്ടെന്നറിയിച്ച് സജീര്‍ഖാനെന്ന മറ്റൊരു പ്രതിയാണ് വിദ്യാര്‍ത്ഥിയെ വിളിച്ചത്. അച്ഛന്റെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്നംഗം സംഘം വഴിയില്‍ തടഞ്ഞ് മര്‍ദ്ദിച്ചതെന്നാണ് പരാതി.

പ്രതികള്‍ മറ്റ് യുവാക്കളെയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. മര്‍ദ്ദനത്തിന് ശേഷം വിദ്യാര്‍ത്ഥിയുടെ ബൈക്കും പ്രതികള്‍ കൊണ്ടുപോയി. ഈ വാഹനം പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി പൊലീസ് കണ്ടെത്തി. ഷിജുവിനെതിരെ മുമ്പും കേസുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.