തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തൊട്ടു പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറന്നു കൊടുത്തു.
കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ക്ലബുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.
ഇന്നു മുതല്‍ ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ മദ്യം പാഴ്‌സലായി ലഭിക്കുകയുള്ളു. ബാറുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കില്ല. ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും. ബവ് ക്യൂ ആപ് തുടരണോയെന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.
കോവിഡിനെ തുടര്‍ന്ന് പാഴ്‌സല്‍ വില്‍പ്പന മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കോവിഡ് മഹാമാരി ഭീഷണിയായി തുടരുമ്പോഴും ബാറുകള്‍ അടക്കമുള്ള മദ്യ വിതരണ സ്ഥാപനങ്ങള്‍ തുറന്നു കൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ പരക്കേ വിമര്‍ശനമുയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.