മുംബൈ വിമാനത്താവളത്തില്‍ നിന്ന് 12.98 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മുംബൈ വിമാനത്താവളത്തില്‍ നിന്ന് 12.98 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മഹാരാഷ്ട്ര: മുംബൈ എയര്‍പോര്‍ട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം വിദേശ പൗരനില്‍ നിന്ന് 1.3 കിലോഗ്രാം ഭാരമുള്ള 12.98 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ബാഗിലാണ് കള്ളക്കടത്ത് വസ്തു ഒളിപ്പിച്ചിരിന്നത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കാണ്.

ജൂണ്‍ 27 ന്, മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, തിങ്കളാഴ്ച, ഹൈദരാബാദ് കസ്റ്റംസ് 'സേ നോ ടു ഡ്രഗ്‌സ്' ക്യാമ്പയന്‍ നടത്തുകയും 8,946.263 കിലോഗ്രാം ഭാരമുള്ള വിവിധ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നശിപ്പിച്ചു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ മലാവി, ടാന്‍സാനിയ, അംഗോള എന്നിവിടങ്ങളിലെ വിദേശ പൗരന്മാരില്‍ നിന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.