ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഫീഡിൽ എഐ സ്വാധീനം; വിശദീകരണവുമായി മെറ്റ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഫീഡിൽ എഐ സ്വാധീനം; വിശദീകരണവുമായി മെറ്റ

ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഉപയോക്താക്കൾ കാണുന്ന കാര്യങ്ങളെ എഐ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിശദീകരണം നൽകി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗാണ് ഒരു ബ്ലോഗ് പോസ്റ്റിൽ ഉപയോക്താക്കൾ കാണുന്ന കാര്യങ്ങളിൽ എഐ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നു വിശദീകരിച്ചത്.

ഒരു ഉള്ളടക്കം നിങ്ങൾക്ക് എത്രത്തോളം വിലപ്പെട്ടതായിരിക്കുമെന്ന് ഞങ്ങളുടെ എഐ സിസ്റ്റങ്ങൾ പ്രവചിക്കുന്നു. അതിനാൽ നിങ്ങളെ അവ വേഗത്തിൽ കാണിക്കാൻ ഞങ്ങൾക്ക് കഴിയും. ഉദാഹരണത്തിന്, ഒരു പോസ്റ്റ് നിങ്ങൾ പങ്കിടുന്നതിന്റെ അർത്ഥം ആ പോസ്റ്റ് രസകരമാണെന്ന് നിങ്ങൾക്ക് തോന്നി എന്നതാണ്. അതിനാൽ അതുമായി ബന്ധപ്പെട്ടുളള കാര്യങ്ങൾ ഞങ്ങളുടെ സിസ്റ്റം പരിഗണിക്കുകയും അവ സൂക്ഷിച്ച് വക്കുകയും ചെയ്യുന്നു.

ഒരു ഉപയോക്താവിന് താത്പര്യമുള്ളത് എന്താണെന്ന് മനസിലാക്കാൻ പൂർണമായി കഴിയില്ല. ഉപയോക്താക്കൾ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നത്ര അടുത്തെത്താൻ ഞങ്ങൾ വൈവിധ്യമാർന്ന പ്രവചനങ്ങൾ നടത്തും. ചിലത് അവരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയും ചിലത് സർവേകളിലൂടെ ലഭിച്ച ഉപയോക്ത്യ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുമായിരിക്കും.

മെറ്റയുടെ ഉൽപ്പന്നങ്ങോടുള്ള ആളുകളുടെ താത്പര്യം വ്യക്തികൾക്ക് അനുസരിച്ച് മാറും. കാരണം എല്ലാവരും ഒരേ കാര്യങ്ങൾ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നില്ല. കൂടാതെ താൽപ്പര്യങ്ങൾ കാലക്രമേണ മാറിയേക്കാമെന്നും നിക്ക് ക്ലെ​ഗ് അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.