എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് സൗദി അറേബ്യ

എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ജൂലൈ ഒന്ന് മുതല്‍ പ്രതിദിന എണ്ണ ഉല്‍പാദത്തില്‍ 10 ലക്ഷം ബാരല്‍ വീതം കുറവ് വരുത്തിയിരുന്നു. ഇത് ആഗസ്റ്റിലും തുടരുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.

എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയില്‍ നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് നേരത്തെ തന്ന വിലയിരുത്തലുണ്ടായിരുന്നു. ആഗോളതലത്തില്‍ എണ്ണ വില കുറയുന്നതിനെ തുടർന്നാണ് ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത്.

ആഗസ്​റ്റില്‍ രാജ്യത്തി​ന്‍റെ എണ്ണ ഉല്‍പാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കും., ഏപ്രിലിലാണ് എണ്ണ ഉല്‍പാദനം കുറയ്ക്കാനുളള തീരുമാനം ഒപെക് പ്ലസ് രാജ്യങ്ങള്‍ കൈക്കൊണ്ടത്. എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നതില്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുളള തീരുമാനം വിജയിച്ചുവെന്നാണ് വിലയിരുത്തല്‍.

ആഗോളതലത്തിലുളള പ്രതിസന്ധികള്‍, സാമ്പത്തിക പ്രതിസന്ധികള്‍, അനിശ്ചിതത്വങ്ങള്‍ എന്നിവയ്ക്കിടയിലും ഒപെക് പ്ലസ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും ഏകോപനവും കൊണ്ടുവരാന്‍ കഴിഞ്ഞു. ഒപെക് അംഗരാജ്യങ്ങള്‍ തമ്മിലുളള സമവായം ഏറെ ഫലം ചെയ്യുന്നുവെന്നും സൗദി ഊർജ്ജ മന്ത്രാലയം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.