മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് മാര്‍ ആലഞ്ചേരി

മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് മാര്‍ ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ആയിരുന്നു ആഘോഷം.

സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, റവ.ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26