അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമില്ല; മാനദണ്ഡം പുതുക്കി യുജിസി

അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമില്ല; മാനദണ്ഡം പുതുക്കി യുജിസി

ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമാക്കിയ തീരുമാനം യുജിസി മാറ്റി. ദേശീയ യോഗ്യത പരീക്ഷയായ 'നെറ്റ്', സംസ്ഥാന യോഗ്യത പരീക്ഷകളായ 'സെറ്റ്', എസ്എല്‍ഇടി എന്നിവ ഏറ്റവും കുറഞ്ഞ മാനദണ്ഡമാക്കി യുജിസി പുതിയ ഉത്തരവിറക്കി. ഇനി മുതല്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡി യോഗ്യത ഐച്ഛികം മാത്രമായിരിക്കും.

എല്ലാ സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനത്തിനുള്ള മിനിമം യോഗ്യത സംബന്ധിച്ച് ജൂണ്‍ 30ന് പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങളുടെ പ്രഖ്യാപനം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപക നിയമനത്തിന് 2018 ല്‍ യുജിസി മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം സാവകാശം നല്‍കി. ഇത് വീണ്ടും ജൂലൈ 2023 ലേക്ക് മാറ്റിയിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ബന്ധമല്ലാതാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.