വില സെഞ്ച്വറി കടന്നതോടെ തക്കാളിയെ പൊക്കി കള്ളന്മാര്‍; മോഷണം പോയത് 1.5 ലക്ഷം രൂപയുടെ വിളവ്

വില സെഞ്ച്വറി കടന്നതോടെ തക്കാളിയെ പൊക്കി കള്ളന്മാര്‍; മോഷണം പോയത് 1.5 ലക്ഷം രൂപയുടെ വിളവ്

ബെംഗളൂരു: വില സെഞ്ച്വറി കടന്നതോടെ മോഷണം പോയത് ഒന്നരലക്ഷം രൂപയുടെ തക്കാളി. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്നാണ് തക്കാളി മോഷണം പോയത്. ഗോണി സോമനഹള്ളി ഗ്രാമത്തിലെ കര്‍ഷകയായ ധരണിയുടെ കൃഷിയിടത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടര ഏക്കറോളം വരുന്ന കൃഷിസ്ഥലത്തിന്റെ ഒന്നര ഏക്കര്‍ ഭാഗവും തക്കാളിയായിരുന്നു കൃഷി ചെയ്തിരുന്നത്.

വിളവെടുത്ത തക്കാളികള്‍ ബാഗുകളിലാക്കി വാഹനത്തില്‍ കയറ്റി കടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവില്‍ തക്കാളി വില 100-120 രൂപയെത്തിയ സാഹചര്യത്തിലാണ് മോഷണമുണ്ടായിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ കുറഞ്ഞത് 110 രൂപയെങ്കിലും തക്കാളിക്ക് നിലവില്‍ ഈടാക്കുന്നുണ്ട്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അന്തരീക്ഷ താപനിലയിലുണ്ടായ പെട്ടെന്നുള്ള വര്‍ധനവ് വിളകളില്‍ കീടങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതിനും ഇത് വിളവ് കുറയുന്നതിലേക്കും നയിച്ചു. തുടര്‍ന്നാണ് തക്കാളിയുടെ വിപണി വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.