നരേന്ദ്ര മോദിക്ക് ലീജിയന്‍ ഓഫ് മെറിറ്റ്

നരേന്ദ്ര മോദിക്ക് ലീജിയന്‍ ഓഫ് മെറിറ്റ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നതി സൈനിക ബഹുമതി ലീജിയന്‍ ഓഫ് മെറിറ്റ് സമ്മാനിച്ചു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിലും മോദി നല്‍കിയ നേതൃത്വത്തിന് ബഹുമാനാര്‍ത്ഥമാണ് ഇത് സമ്മാനിച്ചത്.

യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ താരഞ്ചിത് സിംഗ് സന്ധു പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച്‌ വൈറ്റ് ഹൗസില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നിലവില്‍ വന്നത് 1941 ജൂലായ് 20നാണ്. പൊതുരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച നേതാക്കളെയും യു.എസ് സൈനികരേയും വിദേശ സൈനികരേയും ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.