ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലപ്പുഴയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചു

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലപ്പുഴയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചു

ആലപ്പുഴ: കനത്ത മഴയില്‍ ജില്ലയിലെ ജലാശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബോട്ടിങ് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഹരിത.വി കുമാര്‍ നിര്‍ദേശം നല്‍കി. ശിക്കാര വള്ളങ്ങള്‍, മോട്ടര്‍ ബോട്ടുകള്‍, മോട്ടര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിങ് ബോട്ടുകള്‍ എന്നിവയുടെ സര്‍വിസ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.

വേമ്പനാട്ട് കായലിലെയും മറ്റു ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്നതിനാല്‍ ബോട്ട് സര്‍വീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ഡിടിപിസി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.