ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2023ല്‍ പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിവരാവകാശ രേഖയിലാണ് എംഎഎച്ച്‌എസ്‌ആര്‍ ഇക്കാര്യം അറിയിച്ചത്.
1,08,000 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. അന്തിമ തുക സംബന്ധിച്ച വിവരങ്ങള്‍ ടെന്‍ഡറുകള്‍ ആരംഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ആകെ 25 നിര്‍മ്മാണ പദ്ധതികളാണുള്ളത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത മൂന്ന് പദ്ധതികള്‍ക്കായുള്ള ലേലം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 64 ശതമാനം ഭൂമി ഏറ്റെടുത്തു കഴിഞ്ഞെന്നും വിവാരാവകാശ രേഖയില്‍ എംഎഎച്ച്‌എസ്‌ആര്‍ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.