സ്വദേശിവല്‍ക്കരണം:അ‍ർദ്ധവാർഷിക അനുപാതം പൂ‍ർത്തീകരിക്കാനുളള സമയം ഇന്ന് അവസാനിക്കും

സ്വദേശിവല്‍ക്കരണം:അ‍ർദ്ധവാർഷിക അനുപാതം പൂ‍ർത്തീകരിക്കാനുളള സമയം ഇന്ന് അവസാനിക്കും

അബുദബി:യുഎഇയില്‍ സ്വദേശി വല്‍ക്കരണത്തിന്‍റെ ഈ വ‍ർഷത്തെ ആദ്യ ഘട്ടം പൂർത്തീകരിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. ജൂണ്‍ 30 സമയപരിധി ഈദ് അവധി കണക്കിലെടുത്താണ് ജൂലൈ 7 വരെ നീട്ടിയത്. 50 ഓ അതിലധികമോ ജീവനക്കാരുളള കമ്പനികള്‍ വ‍ർഷത്തിന്‍റെ ആദ്യ ആറുമാസത്തിനുളളില്‍ ഒരു ശതമാനം സ്വദേശിവല്‍ക്കരണം പൂർത്തിയാക്കണമെന്നതാണ് നിർദ്ദേശം. 2026 വരെ ഓരോ വർഷവും 2 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കണം. ആദ്യ ആറ് മാസത്തിനുളളില്‍ പകുതി ശതമാനവും അടുത്തആറുമാസത്തിനുളളില്‍ അടുത്ത പകുതിയും പൂർത്തിയാക്കണം.

നിയമനം നൽകാത്ത ഓരോ സ്വദേശിക്കും മാസത്തിൽ 7000 ദിർഹം വീതം 6 മാസത്തിന് 42,000 ദിർഹം പിഴയാണ് ഈടാക്കുക. നിയമ ലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2023 ല്‍ 4 ശതമാനവും 2026 ല്‍ 6 ശതമാനവും അനുപാതം പൂർത്തിയാക്കണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.