ഒമാന്‍ യുഎഇ റെയില്‍ പദ്ധതി അഞ്ച് വ‍ർഷത്തിനുളളില്‍ പൂർത്തിയാക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി

ഒമാന്‍ യുഎഇ റെയില്‍ പദ്ധതി അഞ്ച് വ‍ർഷത്തിനുളളില്‍ പൂർത്തിയാക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി

മസ്കറ്റ്:ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല അഞ്ച് വർഷത്തിനുളളില്‍ പൂർത്തിയാക്കുമെന്ന് ഒമാന്‍ ഗതാഗത വാർത്താവിനിമയ മന്ത്രി സയീദ് അല്‍ മവാനി. 3ശതകോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. ബ്ലൂം ബെർഗിലെ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫോറത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുഎഇയുടെയും ഒമാന്‍റെയും സംയുക്ത സംരംഭമാണ് റെയില്‍ പദ്ധതി. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ട വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബുദബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്.അബുദബിയ്ക്കും സോഹാറിനുമിടയില്‍ മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.