മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതാ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം കൽപ്പറ്റ വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൽപ്പറ്റ മേഖലയുടെ ആതിഥേയത്വത്തിൽ നടത്തിയ സെനറ്റ് സമ്മേളനം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരമംഗലം ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് കുമാരി മെലിൻ ആന്റണി പുളിക്കയിൽ, രൂപത ജനറൽ സെക്രട്ടറി ശ്രീ അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ള പ്ലാക്കിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിയിൽ,രൂപത ആനിമേറ്റർ സി.ബെൻസി ജോസ് എസ്.എച്ച്, കെ.സി.വൈ.എം മാനന്തവാടി രൂപത സിൻഡിക്കേറ്റ്, സംസ്ഥാന സിൻഡിക്കേറ്റ് -സെനറ്റ് അംഗങ്ങൾ , കൽപ്പറ്റ മേഖല പ്രസിഡന്റ് ഷാരോൺ നീലംകാവിൽ കൽപ്പറ്റ മേഖല ഭാരവാഹികൾ,കൽപ്പറ്റ മേഖല ഡയറക്ടർ ഫാ.ഡെന്നിസ് പൂവത്തിങ്കൽ, കൽപ്പറ്റ മേഖല ആനിമേറ്റർ എൽസി ജോൺ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നും മേഖല ഭാരവാഹികൾ, മേഖല ഡയറക്ടേസ്, ആനിമേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26