ഇന്ത്യയുടെ പ്രിയാന്‍ഷ് കോമ്പൗണ്ട് ആര്‍ച്ചറിയില്‍ അണ്ടര്‍ 21 ലോക ചാമ്പ്യനായി

ഇന്ത്യയുടെ പ്രിയാന്‍ഷ് കോമ്പൗണ്ട് ആര്‍ച്ചറിയില്‍ അണ്ടര്‍ 21 ലോക ചാമ്പ്യനായി

ഡബ്ലിന്‍: ഇന്ത്യയുടെ പ്രിയാന്‍ഷ് കോമ്പൗണ്ട് ആര്‍ച്ചറിയില്‍ അണ്ടര്‍ 21 ലോക ചാമ്പ്യനായി. രാജ്യത്തിന്റെ മെഡല്‍ നേട്ടം അഞ്ച് സ്വര്‍ണമടക്കം ഒമ്പത് മെഡലുകളായി ഉയര്‍ന്നു.

അയര്‍ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ആര്‍ച്ചറി യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഏകപക്ഷീയമായ അണ്ടര്‍ 21 പുരുഷന്മാരുടെ വ്യക്തിഗത ഫൈനലില്‍ പ്രിയാന്‍ഷ് 147-141 എന്ന സ്ലോവേനിയയുടെ അല്‍ജാസ് ബ്രെങ്കിനെ പരാജയപ്പെടുത്തി.

നേരത്തെ യു.എസ്.എയുടെ ലീന്‍ ഡ്രേക്കിനെ 142-136 എന്ന സ്‌കോറിന് പരാജയപ്പെടുത്തി അദിതി സ്വാമി അണ്ടര്‍ 18 വനിതാ കിരീടം നേടിയിരുന്നു. അണ്ടര്‍ 18 കോമ്പൗണ്ട് വനിതാ യോഗ്യതാ റെക്കോര്‍ഡ് തകര്‍ത്ത അദിതിക്ക് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയേറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.