സിഡ്നി: കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ വീണ്ടും എത്തിയതായി അമേരിക്കയുടെ സമുദ്ര ഗവേഷണ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇത്തവണ എൽ നിനോ കൂടുതൽ ശക്തമായിരിക്കും എന്നാണ് പ്രവചനം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. എൽ നിനോയുടെ അനന്തരഫലമായി പല സ്ഥലങ്ങളിലും ചൂട് റെക്കോർഡുകൾ തകർക്കുമെന്നും തെക്കേ അമേരിക്കയിൽ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരൾച്ച രൂക്ഷമാക്കുമെന്നുമാണ് കരുതുന്നത്.
വരൾച്ച, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീ, പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗ് തുടങ്ങിയ പ്രശ്നങ്ങൾ ഓസ്ട്രേലിയയിൽ എൻ നിനോ സൃഷ്ടിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും എൽ നിനോ ഉണ്ടാകാനിടയില്ലെന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. ഓസ്‌ട്രേലിയയിലെയും ഇന്തോനേഷ്യയിലെയും വരൾച്ചയും ഇന്ത്യയിലെ പരാജയപ്പെട്ട മൺസൂണും മുതൽ തെക്കൻ യുഎസിലെ അതിശക്തമായ മഴ വരെ എൽ നിനോയുടെ ആരംഭമാണ്.
ലോക കാലാവസ്ഥാ സംഘടന(WMO) നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ(NOAA) യും വ്യക്തമാക്കിയിട്ടും ബ്യൂറോ ഓഫ് മെറ്റീരിയോളജി ഇപ്പോഴും ഈ വർഷം എൽ നിനോ ഉണ്ടാകുമെന്ന കാര്യം അംഗീകരിച്ചട്ടില്ല. എൽ നിനോ ഒരു കപ്പിൾഡ് പ്രതിഭാസമാണ്. ആഘാതങ്ങൾ അന്തരീക്ഷത്തിലൂടെ ആശയ വിനിമയം നടത്തുന്നു. ഡബ്ല്യുഎംഒയുടെ പ്രഖ്യാപനത്തിൽ യുഎൻ ഏജൻസിയിൽ ചില അനിശ്ചിതത്വങ്ങൾ അവശേഷിക്കുന്നുണ്ട്. കാരണം സമുദ്ര താപനിലയും അന്തരീക്ഷവും തമ്മിലുള്ള ബന്ധം ദുർബലമാണ്. ഈ സംയോജനം എൽ നിനോയുടെ വർധനയ്ക്കും നിലനിൽപ്പിനും നിർണായകമാണെന്ന് മോനാഷ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെയ്ൻ മക്ഗ്രെഗോർ അഭിപ്രായപ്പെട്ടു.
അന്തരീക്ഷം ഊഷ്മളമായ സമുദ്ര താപനിലയോട് പ്രതികരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മധ്യ പസഫിക്കിലെ ഒരു ദ്വീപും ഓസ്ട്രേലിയയിലെ ഡാർവിനും തമ്മിലുള്ള അന്തരീക്ഷമർദ്ദത്തിലെ വ്യത്യാസം നിരീക്ഷിക്കുന്നുണ്ട്. ഈ അളവ് തെക്കൻ ആന്ദോളന സൂചിക എന്നറിയപ്പെടുന്നു. സൗത്തേൺ ഓസിലേഷൻ ഇൻഡക്സ് (SOI)യുടെ കണക്കുകൾ പ്രകാരം എൽനിനോയുടെ സൂചനകളൊന്നുമില്ല. കാറ്റിൽ പോലും ഒരു വിത്യാസവുമില്ല. എന്നാലും മധ്യ പസഫിക്കിൽ ഇത്രയും ശക്തമായ ചൂട് ഉണ്ടാകുന്നത് അസാധാരണമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഷി വെങ് ചുവ പറഞ്ഞു.
ഒരു എൽ നിനോ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 50 ശതമാനം ചാൻസ് മാത്രമാണ് കാണുന്നത്. എൽ നിനോ സമയത്ത് സാധാരണ വർഷത്തേക്കാൾ ഈർപ്പം ഉണ്ടാകാനുള്ള സാധ്യത നിലവിലില്ല. അതിനർത്ഥം ഒരു സാധാരണ അല്ലെങ്കിൽ വരണ്ട വർഷമാണ് വരാൻ പോകുന്നതെന്നും മക്ഗ്രെറർ അഭിപ്രായപ്പെട്ടു.
എൽ നിനോയെക്കുറിച്ചുള്ള ധാരണ വ്യത്യസ്തമായ കാലാവസ്ഥ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. മാറിയ കാലാവസ്ഥയും അധിക ചൂടും പസഫിക്കിലെ നിലവിലെ അവസ്ഥയെ തടസപ്പെടുത്തുമെന്ന് ശാസ്ത്രഞ്ജൻ ബ്രൗൺ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനമാണ് കൂടുതൽ ശക്തമായ മാറ്റം. അതിനർത്ഥം ചൂടുള്ള അവസ്ഥയും വരണ്ടതുമാണ്. തുടർന്ന് മഴ വരുമ്പോൾ അത് കൂടുതൽ തീവ്രമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26