ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ വിതരണം തുടങ്ങാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് വാക്സിന്‍ ഇന്ത്യയില്‍ എന്നുവരുമെന്ന് രാഹുല്‍ ചോദിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 23 ലക്ഷം ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമായിട്ടും ഇന്ത്യയില്‍ എന്ന് വരുമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. 23 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം കോവിഡ് വാക്സിന്‍ ലഭ്യമായി കഴിഞ്ഞു.
ചൈന, യു.എസ്, യു.കെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വിതരണം ആരംഭിച്ചു. ഇന്ത്യയില്‍ എന്ന് വരും 'മോദി ജീ' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ആഴ്ചകള്‍ക്കകം ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങുമെന്ന് ഈ മാസം ആരംഭത്തിൽ നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. വാക്സിന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സര്‍വസജ്ജമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.