ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി: കേന്ദ്രങ്ങളിൽ വൻ സുരക്ഷ

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി: കേന്ദ്രങ്ങളിൽ വൻ സുരക്ഷ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 73,887 സീറ്റിലേക്ക് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിനായി 339 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് വോട്ടേണ്ണൽ.

63,229 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷത്ത് സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് അറിയുന്നത്. ത്രിതല പഞ്ചായത്തുകളിൽ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിച്ചത്. 5.67 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 66.28 ശതമാനമായിരുന്നു പോളിങ്.

വ്യാപക അക്രമം നടന്ന 697 ബൂത്തുകളിൽ കഴിഞ്ഞ ദിവസം റീപോളിങ് നടത്തിയിരുന്നു. മുർഷിദാബാദ് (175), മാൽഡ (112), നാദിയ (89), നോർത്ത് 24 പാർഗാനാസ് (46), സൗത്ത് 24 പാർഗാനാസ് (36) എന്നിങ്ങനെയാണ് റീപോളിങ് നടന്ന ബൂത്തുകളുടെ എണ്ണം. കുച്ച്ബിഹാറിലെ 32 ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ് നടന്നിരുന്നു.

3317 ഗ്രാമപഞ്ചായത്തുകളും 387 പഞ്ചായത്ത് സമിതികളും 20 ജില്ല പരിഷത്തുമാണ് സംസ്ഥാനത്തുള്ളത്. തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, ബിജെപി എന്നീ പാർട്ടികളാണ് നേരിട്ട് ഏറ്റുമുട്ടിയത്. 2018 ലെ തിരഞ്ഞെടുപ്പിൽ 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.