ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ സുപ്രീം കോടതി പരിഗണിക്കും. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു.
ഈ വകുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദിവസേന കേള്‍ക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിന് അനുകൂലമായ ശക്തമായ സാഹചര്യമുണ്ടെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇന്ന് ഈ വിഷയത്തില്‍ ഹര്‍ജികള്‍ പരിഗണിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനാല്‍ ജമ്മു-കശ്മീരില്‍ സമാധാനമുണ്ടായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.