ന്യൂഡല്‍ഹി: അക്രമം തുടരുന്ന മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ഉചിതമായ നടപടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രകോപനപരവും തെറ്റായതുമായ പ്രസ്താവനകള്‍ ഒരു വിഭാഗവും നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മണിപ്പൂരിലെ വിവിധ സംഘടനകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണ, വൈദ്യ സഹായം ഉറപ്പാക്കിയിടുണ്ടെന്ന മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി അംഗികരിച്ചു.
സംസ്ഥാനത്ത് വലിയ അക്രമങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കുറ്റപ്പെടുത്തി. തങ്ങളുടെ ആരാധനാലയങ്ങള്‍ അടക്കം തകര്‍ക്കപ്പെട്ടു. സൈന്യത്തോടും അര്‍ധ സൈന്യത്തോടും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യത്തില്‍ വിഭാഗം തിരിച്ചുള്ള നിര്‍ദേശം പ്രസ്‌ക്തമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. നടപടികള്‍ സ്വീകരിച്ച ശേഷമുള്ള പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാശ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും പരമോന്നത നീതിപീഠം മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.