ഷാർജ: ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനായുളള തിയറി ടെസ്റ്റും പ്രാക്ടിക്കല്‍ പരിശീലനവും ഒറ്റ ദിവസം തന്നെ നടത്തുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് ഷാർജ പോലീസ്. ഏകദിന ടെസ്റ്റ് എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. നാഷണല്‍ സർവ്വീസ് റിക്രൂട്ട്മെന്റുകള്‍ക്കും ബിരുദധാരികള്ക്കുമായാണ് പുതിയ സംരംഭം.
ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകുന്നതരത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി. ലൈസൻസിന് അപേക്ഷിക്കുന്നവർ ആദ്യം ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായി തിയറി ടെസ്റ്റിൽ പങ്കെടുക്കണം. ഇതില്‍ വിജയിച്ചാല്‍ പ്രാക്ടിക്കല്‍ പരിശീലനത്തിനായി അന്നേ ദിവസം തന്നെയെത്താം. ആവശ്യമായ പരിശീലനം പൂർത്തിയാക്കി പ്രിലിമിനറി- സിറ്റി ടെസ്റ്റുകളില്‍ ഒരേ ദിവസം പങ്കെടുക്കാം.
സെപ്റ്റംബർ വരെ ഈ രീതിയില്‍ ലൈസന്‍സ് നേടാനാവുമെന്ന് മെക്കാനിക്സ് ആൻഡ് ഡ്രൈവിംഗ് ലൈസൻസിംഗ് വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽകി പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള സമയവും പരിശ്രമവും കുറയ്ക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പുതിയ സംരംഭമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.