വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് ഭരണകൂട മേധാവിത്വത്തിനെതിരെ പൊരുതിയ പ്രതിഭ

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് ഭരണകൂട മേധാവിത്വത്തിനെതിരെ പൊരുതിയ പ്രതിഭ

പാരീസ്: എഴുത്തിലൂടെ ഭരണകൂട മേധാവിത്വത്തിനെതിരെ പൊരുതിയ ചെക്ക് വംശജനായ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. വാര്‍ദ്ധക്യകാല രോഗങ്ങളെത്തുടര്‍ന്ന് 94-ാം വയസില്‍ ഫ്രാന്‍സില്‍ വച്ചായിരുന്നു അന്ത്യം.

'ദി അണ്‍ ബെയറബിള്‍ ലൈറ്റ്നസ് ഓഫ് ബീയിംഗ്' എന്ന വിശ്വപ്രസിദ്ധ കൃതിയുടെ കര്‍ത്താവാണ് മിലേന്‍ കുന്ദേര. 1929 ഏപ്രില്‍ ഒന്നിന് അന്നത്തെ ചെക്കോസ്‌ളോവാക്യയിലാണ് കുന്ദേര ജനിച്ചത്. 1948 മുതല്‍ ചെക്കോസ്‌ളോവാക്യ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിലായിരുന്നു.

ഇക്കാലയളവില്‍ സോവിയറ്റ് ഭരണത്തിനനുകൂലമായിരുന്നു രാജ്യത്തെ നയങ്ങള്‍. 1968 ല്‍ ചെക്കിലെ സോവിയറ്റ് യൂണിയന്‍ അധിനിവേശത്തിനെതിരെ പ്രതികരിച്ചതോടെ മിലേന്‍ കുന്ദേരയെ രാജ്യത്തു നിന്നും പുറത്താക്കി. 1975 ല്‍ ഫ്രാന്‍സില്‍ കുടിയേറി. 1979 ല്‍ അദ്ദേഹത്തിന്റെ ചെക്ക് പൗരത്വം റദ്ദായി. പിന്നാലെ 1981 ല്‍ കുന്ദേരയ്ക്ക് ഫ്രഞ്ച് പൗരത്വം ലഭിച്ചു.

'ദി അണ്‍ ബെയറബിള്‍ ലൈറ്റ്നസ് ഓഫ് ബീയിംഗ്' നോവലിന് പുറമേ ദി ജോക്ക്, ലൈഫ് ഇസ് എല്‍സ്വെയര്‍, ദി ബുക്ക്ചി ഓഫ് ലോഫര്‍ ആന്റ് ഫൊര്‍ഗെറ്റിംഗ്, ദി അണ്‍ബെയറബിള്‍ ലൈറ്റ്ന്‌സ ഓഫ് ബീയിംഗ്, ഇമ്മോര്‍ട്ടാലിറ്റി, സ്‌ളോവ്നസ്, ഐഡന്റിറ്റി, ഇഗ്‌നൊറന്‍സ്, ദി ഫെസ്റ്റിവെല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് എന്നിവയടക്കം പ്രശസ്ത കൃതികളുടെ കര്‍ത്താവാണ്.

1985 ലെ ജറുസലേം പ്രൈസ്, ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് (1987), ഹെര്‍ഡര്‍ പ്രൈസ് (2000), ചെക്ക് സ്റ്റേറ്റ് ലിറ്ററേച്ചര്‍ പ്രൈസ് (2007) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2019 ല്‍ ചെക്ക് സര്‍ക്കാര്‍ അദ്ദേഹത്തിന് പൗരത്വം തിരികെ നല്‍കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.