'കലാപകാരികള്‍ കമാന്‍ഡോകളുടെ വേഷത്തില്‍': മുന്നറിയിപ്പുമായി മണിപ്പൂര്‍ പൊലീസ്

'കലാപകാരികള്‍ കമാന്‍ഡോകളുടെ വേഷത്തില്‍': മുന്നറിയിപ്പുമായി മണിപ്പൂര്‍ പൊലീസ്

ഇംഫാല്‍: മണിപ്പൂരില്‍ കലാപകാരികള്‍ പ്രയോഗിക്കാന്‍ സാധ്യതയുള്ള പുതിയ ആക്രമണ തന്ത്രങ്ങളെപ്പറ്റി മുന്നറിയിപ്പുമായി പൊലീസ്. കമാന്‍ഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

കലാപത്തിനിടെ പൊലീസ് ക്യാമ്പുകളില്‍ നിന്ന് മോഷ്ടിച്ച മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളുടെ കറുത്ത യൂണിഫോം ധരിച്ച് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി സൈനിക വാഹനങ്ങളും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്ന് പൊലീസ് മേധാവി നിര്‍ദേശം നല്‍കി. കലാപം ആരംഭിച്ച ശേഷം മണിപ്പൂരിലെ 45,000 പേരടങ്ങുന്ന പൊലീസ് സേനയെ അടിമുടി സ്ഥലം മാറ്റിയിരുന്നു.

മെയ്‌തേയി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരെ ഇംഫാല്‍ താഴ് വരകളിലേക്കും കുക്കി വിഭാഗത്തില്‍പ്പെടുന്നവരെ കുന്നുംപ്രദേശങ്ങളിലേക്കുമാണ് മാറ്റിയത്.

സംസ്ഥാനത്ത് 1200 പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡിജിപി രാജീവ് സിങ് പറഞ്ഞു. ഇവരോട് തിരിച്ചു സര്‍വീസില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 1150 പേര്‍ ഇതിനകം ജോലിയില്‍ തിരികെ പ്രവേശിച്ചുവെന്നും ഡിജിപി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.