ദക്ഷിണ കൊറിയയില്‍ ഭീമന്‍ പാണ്ട ആദ്യമായി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

ദക്ഷിണ കൊറിയയില്‍  ഭീമന്‍ പാണ്ട ആദ്യമായി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

സിയോള്‍: ദക്ഷിണ കൊറിയന്‍ മൃഗശാലയിലെ പാണ്ട രാജ്യത്ത് ആദമായി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ജൂലൈ ഏഴിനാണ് തലസ്ഥാനമായ സിയോളിന്റെ തെക്കുകിഴക്കുള്ള എവര്‍ലാന്‍ഡ് റിസോര്‍ട്ട് തീം പാര്‍ക്കിലാണ് പെണ്‍പാണ്ടകള്‍ ജനിച്ചതെന്ന് മൃഗശാല അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇവയുടെ ജനനം. ഒന്നിന് 180 ഗ്രാം ഭാരവും മറ്റൊന്നിന് 140 ഗ്രാമുമാണ് തൂക്കം. അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു.

'കൊറിയയില്‍ ആദ്യമായി ഇരട്ടക്കുഞ്ഞ് പാണ്ടകള്‍ ജനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പാര്‍ക്കില്‍ പാണ്ടകളുടെ മേല്‍നോട്ട ചുമതലയുള്ള മൃഗശാലാ സൂക്ഷിപ്പുകാരന്‍ കാങ് ചിയോള്‍-വോണ്‍ പറഞ്ഞു. 'പൊതുജനങ്ങള്‍ക്ക് പ്രതീക്ഷയും സന്തോഷവും നല്‍കുന്നതിനായി ഏറ്റവും മികച്ച പരിചരണം തുടരുമെന്നും അറിയിച്ചു.

എന്നാല്‍, പാണ്ടകള്‍ ഇരട്ടകള്‍ക്ക് ജന്മം നല്‍കാനുള്ള സാധ്യത 50% ല്‍ താഴെയാണ്. കൂടാതെ കാട്ടില്‍, അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ മാത്രമേ പരിപാലിക്കാന്‍ കഴിയൂ എന്നതിനാല്‍ അവ അതിജീവിക്കാന്‍ പാടുപെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.