വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നാളെ മുതല്‍ പ്രവേശനം നേടാം

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നാളെ മുതല്‍ പ്രവേശനം നേടാം

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) അഡ്മിഷന്‍ എന്ന പേജില്‍ അലോട്ട്‌മെന്റ് വിവരം ലഭിക്കും. നാളെ മുതല്‍ പ്രവേശനം നേടാം.

സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട്‌സ് എന്ന ലിങ്കിലെ കാന്‍ഡിഡേറ്റ് ലോഗിനില്‍ രജിസ്റ്റര്‍ ചെയ്ത് ഫോണ്‍ നമ്പറും പാസ് വേഡും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ മനസ്സിലാക്കാനും അലോട്ട്‌മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നാല് മണി വരെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ സ്ഥിര പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ നാലിന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടിയിട്ടില്ലെങ്കില്‍ അഡ്മിഷന്‍ നടപടിയില്‍ നിന്ന് പുറത്താകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.