കൊച്ചി: കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 130 കിലോ മീറ്ററാക്കാനുള്ള അതിവേഗ പദ്ധതികളുമായി റെയില്‍വേ. 2024 ഓഗസ്റ്റ് 15 മുതല്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കും. മലബാറിലെ ട്രെയിനുകളുടെ വേഗക്കുറവിന് കാരണമായ വളവുകള്‍ നിവര്‍ത്താന്‍ നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു.
വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാന്‍ റെയില്‍വേ ഏജന്‍സി സര്‍വേ നടത്തിയിരുന്നു. പദ്ധതിയില്‍ ഷൊര്‍ണൂര്‍- മംഗളൂരു പാതയില്‍ 288 വളവുകളാണ് നിവര്‍ത്താനുള്ളത്. ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ ഇതോടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കാസര്‍കോട്-മംഗളൂരു റൂട്ടിലെ പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ 12 മാസത്തിനുള്ളിലും പൂര്‍ത്തീകരിക്കണം. അടുത്ത വര്‍ഷം പണി പൂര്‍ത്തിയാക്കാമെന്നാണ് റെയില്‍വേ പറയുന്നത്.
310 കിലോമീറ്ററാണ് ഷൊര്‍ണൂര്‍-മംഗളൂരു ദൂരം. നിലവില്‍ 5.49 മണിക്കൂറാണ് കുറഞ്ഞ യാത്രാ സമയം. ഏറനാട് എക്‌സ്പ്രസ് അടക്കം ചില ട്രെയിനുകള്‍ ഏഴ് മണിക്കൂറിനടുത്ത് സമയമെടുക്കുന്നുണ്ട്. വളവ് നിവര്‍ത്തി വേഗം കൂട്ടിയാല്‍ കൂടുതല്‍ സമയം ലാഭിക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.