വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കര്‍ശന വ്യവസ്ഥകളോടെ നിഖില്‍ തോമസിന് ജാമ്യം

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കര്‍ശന വ്യവസ്ഥകളോടെ നിഖില്‍ തോമസിന് ജാമ്യം

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖില്‍ തോമസിന് കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇത്രയും ദിവസങ്ങള്‍ കസ്റ്റഡിയില്‍ കഴിഞ്ഞതും ആവശ്യമായ രേഖകള്‍ കണ്ടെത്തിയതും പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ജാമ്യം നല്‍കിയത്.

കായംകുളം എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. 2017-20 കാലഘട്ടത്തില്‍ ഇതേ കോളജില്‍ തന്നെയാണ് ബികോം ചെയ്തതും. നിഖിലിനെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

ഡിഗ്രിക്ക് തോറ്റു പോയ നിഖില്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അന്ന് അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.

പക്ഷേ, നിഖില്‍ ഹാജരാക്കിയ കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കലിംഗ സര്‍വകലാശാല റജിസ്ട്രാറും കേരള സര്‍വകലാശാല വൈസ് ചാന്‍സലറും എംഎസ്എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചിരുന്നു.

കേസിന് പിന്നാലെ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. 2019ല്‍ നിഖില്‍ സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.