അജിത് പവാറിന് ധനകാര്യം; ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു

 അജിത് പവാറിന് ധനകാര്യം; ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു

മുംബൈ: ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവകുപ്പിന്റെ കൂടി ചുമതല നല്‍കി. പവാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് എട്ട് എന്‍സിപി മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമായി.

ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യ പൊതുവിതരണവും ധനഞ്ജയ് മുണ്ടെയ്ക്ക് കൃഷിയും ദിലീപ് വാല്‍സെ പാട്ടീലിന് സഹകരണവകുപ്പുമാണ് ലഭിച്ചത്. ഹസന്‍ മുഷ്രിഫിന് മെഡിക്കല്‍ വിദ്യാഭ്യാസവും അനില്‍ പാട്ടിലിന് ദുരന്ത നിവാരണ വകുപ്പുമാണ് ലഭിച്ചത്. ധര്‍മോബാബ അത്രത്തിന് ഡ്രഗ് ആന്റ് അഡ്മിനിസ്ട്രേഷന്‍, അദിതി തത്കരെക്ക് വനിതാ ശിശുക്ഷേമം സഞ്ജയ് ബന്‍സോഡെക്ക് കായിക യുവജന ക്ഷേമ വകുപ്പും ലഭിച്ചു.

ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അജിത് പവാറിന് ധനകാര്യ വകുപ്പ് നല്‍കിയത്. ബിജെപിയാണ് കൂടുതല്‍ വകുപ്പുകള്‍ വിട്ടു നല്‍കിയത്. ശിവസേനയില്‍ മൂന്ന് വകുപ്പുകള്‍ മാത്രമാണ് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.