ജലനിരപ്പ് താഴുന്നു: ഡല്‍ഹി നിരത്തുകളില്‍ ദുര്‍ഗന്ധം; വീണ്ടും മഴ മുന്നറിയിപ്പ്

ജലനിരപ്പ് താഴുന്നു: ഡല്‍ഹി നിരത്തുകളില്‍ ദുര്‍ഗന്ധം; വീണ്ടും മഴ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യമുനാ നദി കരകവിഞ്ഞൊഴുകുന്നത് തുടരുന്നു. ഡല്‍ഹിയില്‍ ജലനിരപ്പ് താഴുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ തുടരുകയാണ്. നീരൊഴുക്ക് കുറയുന്നതോടെ നഗരത്തിലെ വെള്ളപ്പൊക്ക ദുരിതം അടുത്ത ദിവസങ്ങളില്‍ നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഇന്ന് വീണ്ടും മഴ പെയ്യുമെന്ന മുന്നറിയിപ്പ് ആശങ്ക ഉയര്‍ത്തുന്നു.

207.53 മീറ്ററായിരുന്നു രാവിലെ ഒന്‍പതിന് യമുനാ നദിയിലെ ജലനിരപ്പ്. 205.33 മീറ്ററില്‍ താഴേക്ക് താഴ്ന്നാല്‍ മാത്രമേ അപകടനില മറികടക്കാനാകൂ. ഓടകളിലേയും മറ്റും മലിനജലം കലര്‍ന്നൊഴുകിയത് ഡല്‍ഹി നിരത്തുകളില്‍ വലിയ ദുര്‍ഗന്ധത്തിനിടയാക്കിയിട്ടുണ്ട്. യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മൂന്ന് ജല ശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ജലലഭ്യത കുറഞ്ഞതോടെ ജല വിതരണം 25 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് തലസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായത്.

അടുത്ത രണ്ട് ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാനത്തും വൃഷ്ടി പ്രദേശങ്ങളിലും കൂടുതല്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം യാഥാര്‍ഥ്യമായാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.