തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജുപ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ന് വൈകിട്ട് ആറിന് സാമൂഹിക മാധ്യമത്തിലൂടെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിഎംഡി സ്ഥാനമൊഴിയുന്നത് സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി. സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്‌മെന്റിന്റെയും തലയില്‍ മാത്രം ചുമത്തുകയാണ്. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തു നിന്ന് വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
കെഎസ്ആര്‍ടിസി ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ട്. ആ കേസുകളില്‍ സിഎംഡിയേയും മാനേജ്‌മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിക്കാറുമുണ്ട്. നിരന്തരം ഇത്തരത്തിലുള്ള തിരിച്ചടികളുണ്ടാകുന്നതും സ്ഥാനം ഒഴിയുന്നതിന് പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.