മെൽബൺ: മെൽബൺ സെൻറ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ 2023 – 24 വർഷത്തേക്കുള്ള ഇടവക ഭരണസമിതി ചുമതലയേറ്റു. ഇടവക സെക്രട്ടറിയായി ബോസ് ജോസ്, കൈക്കാരനായി ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രെസിഡന്റായി രാജൻ മാണി, ജോയിന്റ് സെക്രട്ടറിയായി കുരിയൻ തോമസും ജോയിന്റ് ട്രസ്റ്റിയായി എൽദോ പോൾ എന്നിവരാണ് ചുമതലയേറ്റത്.
നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി, ലാലു പീറ്റർ, ഷാജി പോൾ, സജി പോൾ, ജെറി ചെറിയാൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരി ഫാ. ഡെന്നിസ് കോലാശ്ശേരിലിന്റെയും നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയെണ് തിരഞ്ഞെടുക്കപ്പെട്ടവർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തത്.
വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തിരഞ്ഞെടുത്തവരും ഈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനം ആരംഭിച്ചു. ദൈവതിരുനാമത മഹത്വത്തിനായി ഒരുമിച്ചു പ്രവർത്തിച്ചാൽ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കട്ടെ എന്ന് വികാരിയും സഹവികാരിയും ആശംസകളർപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.