ന്യൂഡല്‍ഹി: പരസ്പരം സഹായിക്കേണ്ട ഒരു പ്രതിസന്ധിയാണിതെന്നും അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യ തലസ്ഥാനത്തെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിക്കുന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
കഴിഞ്ഞ ദിവസം മുതല്‍ ബിജെപി തന്നെ അധിക്ഷേപിച്ചിരുന്നു. അവര്‍ അധിക്ഷേപിക്കട്ടെ; ഞാനിതിനെ കാര്യമാക്കുന്നില്ല. കാരണം ഞാനെന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതായും അദേഹം പറഞ്ഞു.
എന്നിരുന്നാലും ഈയൊരു അവസ്ഥയില്‍ വിരല്‍ ചൂണ്ടുന്നതും പരസ്പരം കുറ്റപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് അദേഹം എല്ലാവരോടും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യമുനയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു വരികയാണെന്നും ശക്തമായ മഴ പെയ്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും അദേഹം പറഞ്ഞു. ചന്ദ്രവാല്‍, വസീറാബാദ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ നിന്ന് വെള്ളം വറ്റിക്കാന്‍ തുടങ്ങി. രണ്ട് പ്ലാന്റുകളും നാളെയോടെ മാത്രമേ പ്രവര്‍ത്തനക്ഷമമാകൂവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെ 208.48 മീറ്ററാണ് യമുനയിലെ ജല നിരപ്പ് രേഖപ്പെടുത്തിയത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കശ്മീരി ഗേറ്റ്, ചെങ്കോട്ട, സിവല്‍ ലൈന്‍സ്, രാജ്ഘട്ട്, ഐടിഎ എന്നിവയെല്ലാം ഇതിനോടകം മുങ്ങി.
എന്നാല്‍, വിവാദങ്ങളും പഴിപറച്ചിലും അങ്ങിങായി പൊന്തി വരുമ്പോഴും നാളെയും രാജ്യ തലസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.