തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് പ്രതിഷേധ ഞായര്‍

 തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് പ്രതിഷേധ ഞായര്‍

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് പ്രതിഷേധ ഞായര്‍ ആചരിക്കും. മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങളിലും വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധിച്ചാണ് പ്രതിഷേധ ഞായര്‍ ആചരിക്കുന്നത്.

കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം സംഘടിപ്പിക്കുന്നത്. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചാണ് പ്രതിഷേധം. എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സംയുക്ത പ്രതികരണ സംഗമങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍ സഭയെ അപമാനിക്കാനും കേസുകളില്‍ കുരുക്കി നിശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമര്‍ശനം. ഇത് സംബന്ധിച്ച അറിയിപ്പ് വിശുദ്ധ കുര്‍ബാനയ്ക്കിടെ വായിക്കും. മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിലാണ് ലത്തീന്‍ സഭാ വികാരി ജനറലിനെതിരെ കേസെടുത്തത്. പ്രദേശവാസികള്‍ മന്ത്രിമാരെ മുതലപ്പൊഴിയില്‍ തടഞ്ഞതിന് പിന്നാലെയാണ് വൈദികന്‍ യൂജിന്‍ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികള്‍ക്കെതിരെയും കേസുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.