ന്യൂഡല്‍ഹി: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതു പക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. ഇതോടെ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസും സിപിഎമ്മും അടക്കം സഖ്യത്തിലുള്ള പാര്‍ട്ടികള്‍ ഉടന്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കും.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ നേരത്തെ സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരുന്നു. വോട്ടിനിട്ടാണ് കേന്ദ്ര കമ്മിറ്റി കോണ്‍ഗ്രസ് സഖ്യമാകാം എന്ന ധാരണയിലെത്തിയത്. എട്ട് അംഗങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. കേരള ഘടകവും ഇത്തവണ എതിര്‍ത്തില്ല.
ഇടത് പാര്‍ട്ടികളുമായി സഖ്യം വേണമെന്ന നിലപാട് കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം നേരത്തെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ആകെയുള്ള 294 സീറ്റുകളില്‍ കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ അറുപതില്‍ താഴെ സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സിപിഎം.
പശ്ചിമ ബംഗാളില്‍ സ്വാധീനം ഉറപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ബിജെപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.