ഡ്രൈവര്‍ അപകടം അറിഞ്ഞത് ലോറി നിര്‍ത്തിയപ്പോള്‍; കയര്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചതിന് പുറമെ ദമ്പതികള്‍ക്കും പരിക്ക്

ഡ്രൈവര്‍ അപകടം അറിഞ്ഞത് ലോറി നിര്‍ത്തിയപ്പോള്‍; കയര്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചതിന് പുറമെ ദമ്പതികള്‍ക്കും പരിക്ക്

കോട്ടയം: കോട്ടയത്ത് ലോറിയില്‍ നിന്നുള്ള കയര്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചതിന് പുറമെ ദമ്പതികള്‍ക്കും പരിക്ക്. ഇതേ ലോറിയിലെ കയര്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലും ലോറിയിലെ കയര്‍ കുരുങ്ങിയിരുന്നു. തുടര്‍ന്ന് പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയാണ്.

കയര്‍ കുരുങ്ങി കാല്‍ നടയാത്രികന്‍ മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയം സംക്രാന്തിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയതായി പൊലീസ് പറയുന്നു. മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലായിരുന്നു. സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

റോഡിന്റെ ഒരു വശത്ത് കാല്‍ അറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തി. ഇത് പല തരം സംശയങ്ങള്‍ക്കും ഇടവരുത്തുകയായിരുന്നു. എന്നാല്‍ പിന്നീടാണ് സംഭവത്തിന് വ്യക്തത വന്നത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയര്‍ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലില്‍ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് നൂറോളം മീറ്റര്‍ ലോറി മുന്നോട്ട് പോയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മുരളിയുടെ കാല്‍ അറ്റുപോയി. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വിവരം. അടുത്ത കടയില്‍ വാഹനം നിര്‍ത്തിയ ശേഷം കയര്‍ കാണാതെ വന്നതോടെയാണ് ഡ്രൈവര്‍ ബൈക്കില്‍ കയര്‍ അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് സംക്രാന്തിയില്‍ എത്തിയ ഡ്രൈവറോട് നാട്ടുകാര്‍ പറയുമ്പോഴാണ് അപകട കാര്യം അറിയുന്നത്. പിന്നീട് ഡ്രൈവറെ നാട്ടുകാര്‍ തന്നെ പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.