ന്യൂജേഴ്‌സി: ഇടിമിന്നലിനെത്തുടര്‍ന്ന് ഞായറാഴ്ച അമേരിക്കയിലുടനീളം 2,600 ലധികം വിമാനങ്ങള്‍ റദ്ദാക്കി. 8,000ത്തോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ വൈകിയതും റദ്ദ് ചെയ്തതും.
ന്യൂജേഴ്സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മാത്രം 1320 വിമാനങ്ങള്‍ റദ്ദാക്കി. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ജോണ്‍.എഫ് കെന്നഡി വിമാനത്താവളത്തിലും ലാ ഗാര്‍ഡിയന്‍ വിമാനത്താവളങ്ങളിലും ഗ്രൗണ്ട് സ്റ്റോപ്പിന് കാരണമായി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സമയവും കാലാവസ്ഥയും പരിശോധിക്കണമെന്ന് യാത്രക്കാരോട് വിമാന കമ്പനികള്‍ നിര്‍ദേശം നല്‍കി.
ഇപ്പോള്‍ ലഭ്യമാകുന്ന വിവരം അനുസരിച്ച് 318 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. ലാ ഗാര്‍ഡിയയില്‍ 292 വിമാനങ്ങള്‍ വൈകുകയും 259 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ബോസ്റ്റണ്‍ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 459 വിമാനങ്ങളാണ് വൈകി പറക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.