പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക വെടിയേറ്റ് മരിച്ചു

പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അഭയം തേടിയ പ്രശസ്ത അഫ്ഗാന്‍ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. സുഹൃത്തായ കൊസ്ബോ അഹ്മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹസീബ നൂറി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ഹസിബ നൂറി പാകിസ്ഥാനില്‍ അഭയം തേടിയത്.

അഫ്ഗാനിസ്ഥാനില്‍ ടിവി ചാനലുകളായ എരിയാന ടെലിവിഷന്‍, എഎംസി ടിവി എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് താരം പ്രശസ്തയായത്. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമങ്ങളാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.