സംസ്ഥാനത്ത് നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും

സംസ്ഥാനത്ത് നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും

തിരുവനന്തപുരം: വരുന്ന നാല് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് നാളെയും മറ്റന്നാളും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാനുള്ള സാധ്യത ഉള്ളത് കൊണ്ടുമാണ് കേരളത്തില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുന്നത്. ചൊവ്വാ മുതല്‍ വെള്ളി വരെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം അടുത്ത എട്ട് മണിക്കൂറില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കര്‍ണാടക, ലക്ഷദ്വീപ് തീര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.