'നഷ്ടമായത് കേരളത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച എളിമയുള്ള നേതാവിനെ'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

'നഷ്ടമായത് കേരളത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച എളിമയുള്ള നേതാവിനെ'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൊതു സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കേരളത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച എളിമയും സമര്‍പ്പണ ബോധവുമുള്ള നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

പലപ്പോഴായി അദ്ദേഹവുമായി നടത്തിയ വിവിധ ഇടപഴലുകള്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും തങ്ങള്‍ രണ്ട് പേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും ഉണ്ടായ കൂടിക്കാഴ്ചകളെയും അദ്ദേഹം അനുസ്മരിച്ചു.

ശ്രീ ഉമ്മന്‍ചാണ്ടി ജിയുടെ വേര്‍പാടില്‍ ഈ ദുഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നതായും ആത്മാവിന് ശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുസ്മരണം രേഖപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.